തിരുവനന്തപുരത്ത് ഇന്ന് 253 പേർക്ക് കൊവിഡ് ബാധ

തിരുവനന്തപുരത്ത് ഇന്ന് 253 പേർക്ക് കൊവിഡ് ബാധ. 237 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. 11 ആരോഗ്യ പ്രവർത്തകരും ഇന്ന് രോഗബാധിതരായി.

ജില്ലയിലുണ്ടായ ഏഴ് മരണങ്ങൾ കൊവിഡ് മൂലമെന്ന് സർക്കാർ സ്ഥിരീകരിച്ചു. 614 പേർ ഇന്ന് രോഗമുക്തരായി. കൊവിഡ് ബാധിച്ച് തലസ്ഥാന ജില്ലയിൽ മാത്രം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4581 ആണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 61 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story Highlights Covid, thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top