വീഡിയോകോൺ വായ്പ തട്ടിപ്പ് കേസ്; ഐസിഐസിഐ ബാങ്ക് മുൻ എം.ഡി ചന്ദ കോച്ചറിന്റെ ഭർത്താവ് ദീപക് കോച്ചർ അറസ്റ്റിൽ

വീഡിയോകോൺ വായ്പ തട്ടിപ്പുകേസിൽ ഐസിഐസിഐ ബാങ്ക് മുൻ എം.ഡി ചന്ദ കോച്ചറിന്റെ ഭർത്താവ് ദീപക് കോച്ചർ അറസ്റ്റിൽ.
വിഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപ വഴിവിട്ടു വായ്പ നൽകിയെന്നാണു കേസിനെ തുടർന്ന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് ചന്ദ കോച്ചാറിനെയും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കേസിന്റെ ഭാഗമായി ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കൾ ഉൾപ്പെടെയുള്ള 78 കോടിയുടെ സ്വത്തുവകകൾ ഈ വർഷം ആദ്യം കണ്ടുകെട്ടിയിരുന്നു. വീഡിയോകോണുമായുള്ള വായ്പാ ഇടപാടിൽ ഇടനിലക്കാരനായത് ദീപക് കോച്ചർ ആണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ സിബിഐയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Highlights Videocon loan fraud case; Deepak Kochhar, husband of former ICICI Bank MD Chanda Kochhar arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top