സ്വീഡനിലെ ഇസ്ലാംമത വിശ്വാസികളുടെ പ്രക്ഷോഭമെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 Fact check]

-/മെര്‍ലിന്‍ മത്തായി

സ്വീഡനിലെ ഇസ്ലാംമത വിശ്വാസികളുടെ പ്രക്ഷോഭത്തിലേതെന്ന രീതിയില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 28ന് സ്വീഡനില്‍ നടന്ന ഇസ്ലാംമത വിശ്വാസികളുടെ പ്രക്ഷോഭം എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്.

20 വര്‍ഷം മുന്‍പ് മൂന്ന് ശതമാനം മാത്രമായിരുന്ന സ്വീഡനിലെ ഇസ്ലാംമത വിശ്വാസികള്‍, ഇപ്പോള്‍ 73 ശതമാനമായി മാറിയതിന്റെ പരിണിതഫലമാണ് ഈ പ്രക്ഷോഭം എന്നാണ് പ്രചാരണം. നിശബ്ദരായിരിക്കാതെ ഇന്ത്യയിലെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അല്ലെങ്കില്‍ ഇതേ അവസ്ഥ ഇന്ത്യയില്‍ ഉണ്ടാകും എന്നും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ വിഡിയോ ഈജിപ്റ്റില്‍ നിന്നുള്ളതാണെന്നതാണ് യാഥാര്‍ത്ഥ്യം. ജൂലൈ 14ന് കെയ്‌റോ ഇസ്‌മെയ്ലിയ റോഡില്‍, ക്രൂഡ് ഓയില്‍ പൈപ്പ് ലൈനിലെ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുള്ള തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇരുപതോളം കാറുകള്‍ കത്തിനശിക്കുകയും ചെയ്തു.

കൂടാതെ, സ്വീഡനിലെ ഇസ്ലാംമത വിശ്വാസികളുടെ ജനസംഖ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് 73 ശതമാനം എന്നാണെങ്കിലും, നിലവില്‍ ഇത്, ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ്.

Story Highlights Egypt pipeline fire goes viral as scenes from Sweden riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top