അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്തു

അനധികൃതമായി രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 53 (1) പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടേതാണ് നടപടി.
ആറ് മാസം അല്ലെങ്കില്‍ അനധികൃത മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ വാഹനം പൊതു നിരത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ആറു മാസത്തിനുള്ളില്‍ വാഹനത്തിലെ അനധികൃത മാറ്റങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 54 പ്രകാരം രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Story Highlights – illegally modified vehicle registration suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here