Advertisement

ലോക സാക്ഷരതാ ദിനത്തിൽ കേരളത്തിന് അഭിമാനമായി കാർത്യായനിയമ്മ

September 8, 2020
Google News 3 minutes Read

ഇന്ന് ലോക സാക്ഷരതാ ദിനം. സാക്ഷരതയിൽ രാജ്യത്ത് ഇന്നും തലയുർത്തി നിൽക്കുന്നത് കേരളം തന്നെ. 96-ാം വയസിൽ അക്ഷരവെളിച്ചം തിരിച്ചുപിടിച്ച, കാർത്യായനിയമ്മ മലയാളികളുടെ അഭിമാനമാണ്.

പേരക്കുട്ടികളുടെ മക്കൾ പഠിക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകത്തിൽ നിന്നാണ്, ആലപ്പുഴ ചേപ്പാട് പടീറ്റതിൽ കാർത്യായനിയമ്മ, അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നടുത്ത്. അത് പിന്നെ ആവേശമായി.

പ്രായത്തെയും പരീക്ഷയെയും തോൽപിച്ച, കാർത്യായനിയമ്മ ഇപ്പോൾ കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്‌വിൽ അംബാസഡറാണ്.

സാക്ഷരതാമിഷന്റെ നാലാം ക്ലാസ് തുല്യത പരീക്ഷയിൽ 100 ൽ 98 മാർക്കോടെ ഒന്നാം റാങ്ക് നേടിയ, മലയാള അക്ഷരങ്ങളുടെ മുത്തശ്ശി, രാജ്യത്തു വനിതകൾക്കു നൽകുന്ന പരമോന്നത് സിവിലിയൻ ബഹുമതി, നാരീശക്തി രാഷ്ട്രപതിയിൽ ഏറ്റുവാങ്ങിയപ്പോൾ രാജ്യം എഴുന്നേറ്റുനിന്ന് കയ്യടിച്ചു. പ്രായം 98 ൽ എത്തിയെങ്കിലും ഏഴാം ക്‌സാസിൽ ഓൺലൈൻ പഠനത്തിൻറെ തിരക്കിലാണിപ്പോൾ കാർത്യായനിയമ്മ,… നൂറാം വയസിൽ പത്താം ക്ലാസ് പാസാകണം. അത് പ്രധാനമന്ത്രിക്ക് നൽകിയ വാക്കാണ്. എല്ലാറ്റിനും കൂട്ടായി സാക്ഷരത പ്രേരക് സതിയും പേരക്കുട്ടികളും കുടുംബവും ഒപ്പമുണ്ട്.

Story Highlights Karthiyaniyamma is the pride of Kerala on World Literacy Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here