സമാജ്‌വാദി പാർട്ടി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശ് നിയമസഭാംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ എസ്ആർഎസ് യാദവ് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

സെപ്തംബർ ഒന്നിനാണ് എസ്ആർഎസ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. എസ്ആർഎസ് വിടവാങ്ങിയത് പാർട്ടിക്ക് നികത്തനാകാത്ത നഷ്ടമാണെന്ന് അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നുള്ള നേതാവാണ് എസ്ആർഎസ് യാദവ്. പാർട്ടിയിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയായിരുന്നു.

Story Highlights Samajvadi party, SRS Yadav, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top