അഭയാ കേസ്: വിചാരണയ്ക്ക് രണ്ടാഴ്ചത്തെ സ്റ്റേ

അഭയാ കേസിലെ വിചാരണയ്ക്ക് രണ്ടാഴ്ചത്തെ സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ വിചാരണ നിർത്തിവക്കയ്ണമെന്ന പ്രതിഭാഗം ഹർജി അനുവദിച്ചു.

തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ കൂടുതലാണെന്നും താമസ സൗകര്യമില്ലെന്നും ഹർജിക്കാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വിചാരണ തുടരാൻ ബുദ്ധിമുട്ടുണ്ട്. ഹർജിക്കാർക്ക് 70 ന് മുകളിൽ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും സിസ്റ്റർ സ്റ്റെഫിയും ഫാദർ തോമസ് കോട്ടൂരും പറഞ്ഞു.

Read Also : അഭയ കേസ്; ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി

എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് സിബിഐ വ്യക്തമാക്കി. സാക്ഷികളായ അന്വേഷണ ഓഫീസർക്ക് വിചാരണയിൽ പങ്കെടുക്കാൻ സാധിക്കുമോയെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

Story Highlights Abhaya case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top