Advertisement

വായിൽ മുറിവുമായി അട്ടപ്പാടിയിൽ കണ്ടെത്തിയ ആന ചരിഞ്ഞു

September 9, 2020
Google News 1 minute Read

സ്‌ഫോടക വസ്തു കടിച്ച് വായിൽ മുറിവുമായി അട്ടപ്പാടിയിൽ കണ്ടെത്തിയ ‘ബുൾഡോസർ’ എന്ന ആന ചരിഞ്ഞു. അട്ടപ്പാടിയിൽ കണ്ടെത്തിയ കുങ്കി ആനയാണ് ചരിഞ്ഞത്. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്ത് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

വായിൽ ഗുരുതരമായി പരുക്കേറ്റ ആനയ്ക്ക് വള്ളം പോലും കുടിക്കാൻ പറ്റാതെ അവസ്ഥയായിരുന്നു. അവശ നിലയിൽ കണ്ടെത്തിയ ആനയെ മയക്ക് വെടിവച്ച് വീഴ്ത്തിയ ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാൽ, അതിനിടയിൽ ആന ചരിയുകയായിരുന്നു.

തീറ്റ തേടി നാട്ടിലിറങ്ങിയ ആന നിരവധി വീടുകൾ തകർത്തിരുന്നു. ഇതിനെ തുടർന്നാണ് നാട്ടുകാർ ‘ബുൾഡോസർ’ എന്ന് വിളിച്ചു തുടങ്ങിയത്. ആനയെ തിരികെ കാടുകയറ്റാൻ വനം വകുപ്പ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചിരുന്നു. ഈ ശ്രമവും പാഴായതിനെ തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

Story Highlights bulldozer’ elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here