ഗൂണ്ടാ തലവൻ പെരുമ്പാവൂർ അനസിനെതിരെ കാപ്പ ചുമത്തി

ഗൂണ്ടാ തലവൻ പെരുമ്പാവൂർ അനസിനെതിരെ കാപ്പ ചുമത്തി. ആലുവ റൂറൽ പൊലീസിന്റേതാണ് നടപടി. നിലവിൽ രണ്ട് കേസുകളിൽ റിമാന്റിൽ കഴിയുകയാണ് അനസ്.

കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയാണ് അനസ്. കഴിഞ്ഞ വർഷവും ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കശ്മീർ റിക്രൂട്ട്‌മെന്റ് കേസിലും ഇയാൾ രണ്ട് വർഷത്തോളം ജയിലിലായിരുന്നു. ഇയാളുടെ ഗൂണ്ടാ സംഘത്തിൽപ്പെട്ട ചിലർക്കെതിരെയും കാപ്പ ചുമത്തുന്നതിന് നടപടികൾ തുടങ്ങിയതായി എസ്.പി.കെ. കാർത്തിക് അറിയിച്ചു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ റൂറൽ ജില്ലയിൽ കാപ്പ ചുമത്തി 10 പേരെ ജയിലിലടച്ചു. 25 പേരെ നാടുകടത്തുകയും ചെയ്തിരുന്നു.

Story Highlights KAPA, Perumbavoor Anas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top