Advertisement

ഇന്ത്യയുടെ ജിഡിപി 10.5 മുതൽ 14.8 ശതമാനം വരെ ഇടിയും; സാമ്പത്തിക രംഗം കൂപ്പുകുത്തുമെന്ന് റിപ്പോർട്ട്

September 9, 2020
Google News 2 minutes Read
Major downward GDP forecast

ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ച്. നടപ്പു സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടാകുമെന്നാണ് ഫിച്ച് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇത് തിരുത്തിയാണ് പുതിയ പ്രവചനം. അതേ സമയം, ജിഡിപിയിൽ 14.8 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം.

Read Also : ജിഡിപിയിൽ റെക്കോർഡ് ഇടിവ്

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി വളർച്ചാനിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് റെക്കോർഡ് ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഈ സമയത്ത് 3.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.

കാർഷിക മേഖല മാത്രമാണ് ഇക്കാലയളവിൽ പിടിച്ചു നിന്നത്. ഉത്പാദന, നിര്‍മ്മാണ മേഖലയിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജിഡിപി ഇടിവിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് ഫിച്ച് പറയുന്നു.

അതേ സമയം, അടുത്ത സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച തിരിച്ചു പിടിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു. നഷ്ടമായതിൽ 70 ശതമാനം വീണ്ടെടുക്കുമെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു.

Story Highlights Major downward revision in full-year GDP forecast by agencies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here