Advertisement

ജിഡിപിയിൽ റെക്കോർഡ് ഇടിവ്

September 1, 2020
Google News 1 minute Read

രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജിഡിപി) കനത്ത ഇടിവ്. റെക്കോർഡ് ഇടിവാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. 23.9 ശതമാനം ഇടിവാണ് ജിഡിപിയിൽ ആദ്യ പാദത്തിലുണ്ടായത്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ 1996 മുതലുള്ള സാമ്പത്തിക കണക്കുകളിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. കണക്കുകൾ പുറത്തുവിട്ടത് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ്.

Read Also : രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 45 ശതമാനം കുറവ് പ്രവചിച്ച് ഗോൾഡ്മാൻ സാക്‌സ്

രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാണിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. രണ്ടാം പാദത്തിലും ഇടിവുണ്ടായേക്കാമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം അഞ്ച് ശതമാനം വളർച്ച സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നു. നാലാം പദത്തിൽ 3.1 ശതമാനം വളർച്ചയുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പദത്തിൽ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നു. എന്നാൽ ഈ വർഷം ഒന്നാം പദത്തിലത് 26.90 ലക്ഷം കോടിയാണ്. ഇത് കാണിക്കുന്നത് കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന പാക്കേജുകൾ കാര്യമായ ഫലം കണ്ടില്ല എന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Story Highlights gdp, 2020-21

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here