Advertisement

‘അവൻ രണ്ടാമത് ജനിച്ചത് പോലെ’; അലന് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് അമ്മ സബിതാ മഠത്തിൽ

September 9, 2020
Google News 2 minutes Read

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിന് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് അമ്മ സബിതാ മഠത്തിൽ. 20 കൊല്ലത്തിന് ശേഷം മകൻ രണ്ടാമത് ജനിച്ചതുപോലെയാണ് തോന്നുന്നതെന്ന് സബിതാ മഠത്തിൽ പറഞ്ഞു. ജാമ്യം ലഭിച്ചതിൽ അത്രയധികം സന്തോഷമുണ്ട്. അവൻ തന്റെ കൂടെയെത്തിയാൽ മാത്രമേ ജാമ്യം ലഭിച്ചെന്ന് പറയാൻ പറ്റൂ എന്നും സബിത മാധ്യങ്ങളോട് പ്രതികരിച്ചു.

അലനൊപ്പം താഹയ്ക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. താഹയുടെ അമ്മ അനുഭവിച്ച വേദന തനിക്കറിയാം. അലന് മുൻപേ താഹ ജയിലിൽ നിന്ന് ഇറങ്ങിയാലും താൻ സന്തോഷവതിയാണ്. ആദ്യം മുതൽ പ്രിവിലേജ് ഗ്രൂപ്പ് എന്ന് പറഞ്ഞ് പീഡിപ്പിക്കപ്പെട്ടവരാണ് തങ്ങളെന്നും സബിതാ മഠത്തിൽ പറഞ്ഞു.

Read Also : അലനും താഹയ്ക്കും ജാമ്യം

ഉപാധികളോടെ എൻഐഎ കോടതിയാണ് അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും സമർപ്പിച്ച ജാമ്യ ഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.

വിദ്യാർത്ഥികളായിരുന്ന ഇരുവരേയും 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവരുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം കേരളാ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാൽ യുഎപിഎ ചുമത്തിയതോടെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

Story Highlights Pantheerankavu uapa case, Alan Shuhaib, Sabitha madathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here