Advertisement

കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്; കാസര്‍ഗോഡ് ജില്ലാ മുസ്‌ലീംലീഗ് ഭാരവാഹികള്‍ പാണക്കാട്ട് എത്തി

September 10, 2020
Google News 1 minute Read

എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാസര്‍ഗോഡ് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികള്‍ പാണക്കാട്ട് എത്തി. കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

അതേസമയം, എം സി കമറുദ്ദീനുമായി നടത്താനിരുന്ന കൂടിക്കാഴ്ച മുസ്ലീം ലീഗ് നേതൃത്വം ഉപേക്ഷിച്ചു. കമറുദ്ദീനില്‍ നിന്ന് ലീഗ് നേതൃത്വം ഫോണ്‍ മുഖാന്തരം വിശദീകരണം വാങ്ങി. കാസര്‍ഗോട്ട് നിന്നുള്ള മുസ്ലീം ലീഗ് നേതാക്കളായ എം.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും മലപ്പുറം ലീഗ് ആസ്ഥാനത്തുവച്ച് ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കമറുദ്ദീനെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് രാഷ്ട്രീയമായി ലീഗിനെ ഉലക്കുമ്പോള്‍ മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയാണ് ലീഗ് നേതൃത്വം. കാസര്‍ഗോട്ട് പാര്‍ട്ടിയിലെ ഭിന്നതയും തലവേദനയാകുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ നയപരമായ തീരുമാനങ്ങളിലൂടെ വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം.

Story Highlights mc kamaruddin, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here