മോറട്ടോറിയം: നിലപാട് അറിയിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി

മോറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ് സുപ്രിംകോടതി. മോറട്ടോറിയവുമായി ബന്ധപ്പെട്ട ഹർജികളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും സുപ്രിംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

പലിശയിലും പിഴ പലിശയിലും കേന്ദ്രസർക്കാർ കൃത്യമായ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. പൊതു താത്പര്യ ഹർജികൾ ഈ മാസം 28ന് പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. മൊറട്ടോറിയം കാലവധി രണ്ട് വർഷം വരെ നീട്ടാനുള്ള വഴി റിസർവ് ബാങ്ക് പ്രഖ്യാപിച്ച സ്‌കീമിൽ ഉണ്ടെന്നും പലിശ പൂർണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

മൊറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Story Highlights Moratorium

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top