കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ്

kasargod reported covid death

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസ് ജോലിയിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കോളജ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററാക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയിലെ കൊവിഡ് ആശുപത്രിയായിരുന്നു പാരിപ്പള്ളി മെഡിക്കല്‍ കോളജ്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് 11 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായുള്ള അഞ്ച് പൊലീസുകാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights covid, Kollam Paripally Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top