Advertisement

സിപിഐഎം പ്രവര്‍ത്തകയുടെ ആത്മഹത്യ: ഐജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

September 11, 2020
Google News 2 minutes Read
ramesh chennithala

പാറശാലയില്‍ സിപിഐഎം പ്രവര്‍ത്തകയായ യുവതി ആത്മഹത്യ ചെയ്ത സംഭവം ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം നേതാക്കള്‍ പ്രതികളായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തു വരുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസിലെ പ്രതികളായ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ നിരന്തരമായി മാനസികമായി പീഢിപ്പിച്ചതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല എന്ന് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുതായും രമേഷ് ചെന്നിത്തല പറഞ്ഞു. ‘ നാട്ടില്‍ മാത്രമല്ല, ഭരണ കക്ഷിക്കുള്ളില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ച് വാചകമടിക്കുന്ന സിപിഐഎം പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളുടെ രക്ഷയെങ്കിലും ഉറപ്പാക്കണം. സിപിഐഎമ്മിനുള്ളില്‍ വനിതകള്‍ക്ക് ദുരനുഭവം ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights CPIM activist’s suicide: Ramesh Chennithala calls for IG-led probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here