നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

2013ലെ നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിലെ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. വീട്, അപ്പാര്‍ട്ട്‌മെന്റ്, ഭൂമി സ്ഥിര നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഒരു കോടി 84 ലക്ഷം രൂപാ വില വരുന്ന സ്വത്തുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.

ടികെ ഫായിസിന്റെ ഭാര്യ പി.സി. ശബ്‌നയുടെ വടകരയിലെ വീട്, മറ്റൊരു പ്രതി അഷ്‌റഫ്, സഹോദരന്‍ സുബൈര്‍, പങ്കാളി അബ്ദുള്‍ റഹിം എന്നിവരുടെ പേരിലുള്ള കോഴിക്കോട്ടെ ഫ്‌ളാറ്റും സ്ഥലവുമാണ് കണ്ട് കെട്ടിയത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.

Story Highlights Nedumbassery gold smuggling case; Defendants’ property confiscated by Enforcement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top