ഇൻഷുറൻസ് ഏജന്റെന്ന വ്യാജേന 86കാരനിൽ നിന്ന് 6 കോടി രൂപ തട്ടി; 17കാരനും കൂട്ടാളികളും പിടിയിൽ

Juvenile elderly insurance agent

ഇൻഷുറൻസ് ഏജന്റെന്ന വ്യാജേന 86കാരനിൽ നിന്ന് 6 കോടി രൂപ തട്ടിയ കേസിൽ 17കാരനും കൂട്ടാളികളും പിടിയിൽ. വ്യാജ രേഖകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് വയോധികൻ്റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് തട്ടിപ്പ് പിടികൂടിയത്.

Read Also : പോപ്പുലർ സാമ്പത്തിക തട്ടിപ്പ്; മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശിയെന്ന് കണ്ടെത്തി

സ്കൂൾ പഠനം പാതിവഴിയിൽ നിർത്തിയ 17കാരനും ചില കൂട്ടാളികളും ചേർന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനിക്ക് രൂപം നൽകിയായിരുന്നു ഇവരുടെ തട്ടിപ്പ്. തങ്ങൾ ഇൻഷുറൻസ് ഏജൻ്റാണെന്ന് വയോധികനെ വിശ്വസിപ്പിച്ച ഇവർ പോളിസിക്കായാണ് 86കാരനെ സമീപിച്ചത്. തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയ സംഘം കോടികൾ വെട്ടിക്കുകയായിരുന്നു. 17കാരന്റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

35 ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഇവർ ആരംഭിച്ചത്. വിവിധ പേരുകളിൽ വ്യാജ രേഖകൾ നുപയോഗിച്ച് ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം അയച്ചത്. സംഘം എത്ര ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്.

Story Highlights Juvenile duped elderly man of Rs 6 crore posing as insurance agent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top