വെഞ്ഞാറമൂട് ഇരട്ടക്കൊല; ഇരുകൂട്ടരും എത്തിയത് ആസൂത്രിതമായെന്ന് പൊലീസ് നിഗമനം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് ഇരുകൂട്ടരും എത്തിയത് ആസൂത്രിതമായെന്ന് പൊലീസിന്റെ നിഗമനം. പെട്ടന്നുണ്ടായ സംഘർഷമല്ലെന്നും സംഘർഷ സാധ്യത ഇരുകൂട്ടരും മുൻകൂട്ടി കണ്ടിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പ്രതികളുടെയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 27 മുതൽ പ്രതികളുടെ സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിക്കാൻ തയാറെടുത്തിരുന്നു. ഇക്കാര്യം ഹഖിനും മിഥിലാജിനും അറിയാമായിരുന്നു. സംഭവ ദിവസം ആക്രമിക്കാൻ തയ്യാറായി പ്രതികൾ കാത്ത് നിൽക്കുന്ന വിവരം കൊല്ലപ്പെട്ടവരുടെ സംഘത്തെ ആരോ ഫോൺ വിളിച്ച് അറിയിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ടവർ ഈ വഴി വരുമെന്ന കാര്യവും പ്രതികളെ ആരെങ്കിലും മുൻകൂട്ടി അറിയിച്ചതാകാമെന്നും സംശയിക്കുന്നു. ഇത്തരത്തിൽ ഫോൺ വിളികൾ ഉണ്ടായിട്ടുണ്ടോയെന്ന് അറിയാനായി പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും സംഘത്തിലുള്ള മുഴുവനാളുകളുടെ ഫോൺ രേഖകൾ പരിശോധിക്കും.

Story Highlights venjaramoodu murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top