വയനാട്ടിലെ വാളാട് പൂര്‍ണമായും രോഗമുക്തം; ജാഗ്രത തുടരണമെന്ന് ഡിഎംഒ

വയനാട്ടിലെ കൊവിഡ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന വാളാട് പൂര്‍ണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പൊലീസിന്റെയും ആശ, അംഗന്‍വാടി പ്രവര്‍ത്തകരുടെയും ദ്രുതകര്‍മ്മ സേന പ്രവര്‍ത്തകരുടേയും സംയുക്തമായ പ്രവര്‍ത്തന ഫലമായാണ് ഈ ലക്ഷ്യം കൈവരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളില്‍നിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ഡോ. ആര്‍. രേണുക പറഞ്ഞു.

ഒരു മരണാനന്തര ചടങ്ങിലും രണ്ട് വിവാഹങ്ങളിലും പങ്കെടുത്തവരിലൂടെയാണ് വാളാട് മേഖലയില്‍ കൊവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതും വാളാട് നിന്നാണ്. ക്ലസ്റ്ററില്‍ മുഴുവന്‍ പേരും രോഗമുക്തരായെങ്കിലും രോഗംപടരാതിരിക്കാനുളള ജാഗ്രത തുടരണമെന്നും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക അറിയിച്ചു.

Story Highlights Valad is completely covid Free; The DMO is asked to be vigilant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top