ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ; വിശദാംശങ്ങൾ ട്വന്റിഫോറിന്

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ. സ്വപ്‌നയുമായുള്ള ഫോൺ വിളികൾ, മതഗ്രന്ഥം സംബന്ധിച്ച വിവരങ്ങൾ, ആസ്തികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യൽ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
സ്വപ്‌ന സുരേഷുമായി ഔദ്യോഗിക ഫോൺ വിളികൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ജലീൽ ഇഡിയോട് വെളിപ്പെടുത്തിയത്. കോൺസുൽ ജനറലുമായി ജലീലിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മതഗ്രന്ഥം എത്തിച്ചത് സംബന്ധിച്ച കാര്യങ്ങളും ചോദ്യങ്ങളായി. ജലീലിന്റെ ആസ്തികളും ബാധ്യതകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു.
ഒന്നേകാൽ ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്. ട്രഷറിയിൽ മൂന്നര ലക്ഷം രൂപയുണ്ട്. സ്വന്തമായി വാഹനമോ ഒരു പവൻ സ്വർണമോ ഇല്ല. തന്റെ പേരിൽ പത്തൊൻപതര സെന്റ് സ്ഥലമുണ്ടെന്നും കെ ടി ജലീൽ മറുപടി നൽകി.
കൂടാതെ യുഎഇയിൽ നിന്ന് വന്ന മതഗ്രന്ഥ പാഴ്‌സലുകളുടെ തൂക്കത്തിൽ 20 കിലോ കുറവെന്ന് കണ്ടെത്തലുണ്ട്. എന്നാൽ യുഎഇയിൽ നിന്നെത്തിയത് 4478 കിലോയാണ്. 4458 കിലോയാണ് മതഗ്രന്ഥങ്ങളുടെ തൂക്കം. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രിയുടെ മറുപടി പറഞ്ഞതെന്നാണ് വിവരം. കൂടാതെ പാഴ്‌സൽ വഹിച്ചിരുന്ന സി ആപ്റ്റ് വാഹനത്തിലെ ജിപിഎസും ഒഴിവാക്കിയിരുന്നു. അതിനാല്‍ കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യും.
Read Also :മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ എത്തിയത് എംഎസ് അനസിന്റെ വാഹനത്തിൽ
അതേസമയം, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. വിവിധയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി.
Story Highlights – K T Jaleel, Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here