പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച

plus one first allotment monday

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിക്കാണ് പ്രസിദ്ധീകരിക്കുക.

അലോട്ട്‌മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. Candidate Login ലിങ്കിൽ ക്ലിക്ക് ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും.

14 മുതൽ 19 വരെയാണ് പ്രവേശന നടപടികൾ. പ്രവേശനത്തിനെത്തുന്നവർക്ക് മാസ്‌കും കൈയുറയും നിർബന്ധമാക്കിയിട്ടുണ്ട്.

Story Highlights plus one first allotment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top