മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി മൂത്രത്തിൽ വെള്ളം ചേർത്ത് പരിശോധനക്ക് നൽകി; കള്ളം പൊളിച്ച് ഡോക്ടർമാർ

Ragini Dwivedi Water Urine

ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് പരിശോധനക്ക് നൽകി. താരം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനക്കായി നൽകിയ മൂത്രത്തിലാണ് നടി വെള്ളം ചേർത്തത്. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ കള്ളത്തരം കണ്ടുപിടിക്കുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും ചെയ്തു.

Read Also : മയക്കുമരുന്ന് കേസ് : എക്‌സൈസ് രഹസ്വാനേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

വ്യാഴാഴ്ചയായിരുന്നു സംഭവം. മൂത്രപരിശോധന നടത്താനായി കെസി ജനറൽ ആശുപത്രിയിലേക്കാണ് താരത്തെ കൊണ്ടുപോയത്. പരിശോധനക്കായി നൽകിയ മൂത്രത്തിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വീണ്ടും സാമ്പിള്‍ നല്‍കാന്‍ താരത്തോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പുതുതായി നൽകിയ സാമ്പിളിൽ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിശോധനയ്ക്ക് അയച്ചത്. സംഭവത്തെ തുടര്‍ന്ന് രാഗിണി ദ്വിവേദിയുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി.

രാഗിണിയെ കൂടാതെ മലയാള സിനിമകളിലടക്കം അഭിനയിച്ച നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ​ഗൽറാണിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. സഞ്ജന രക്തപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇവർ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.

Story Highlights Ragini Dwivedi Mixes Water in Urine Sample During Drug Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top