‘പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന മന്ത്രി’; കെ ടി ജലീലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

മന്ത്രി കെ ടി ജലീലിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന മന്ത്രിയാണ് കെ ടി ജലീലെന്ന് രമേശ് ചന്നെത്തല പറഞ്ഞു. മന്ത്രി ജലീലിന്റെ ഇടപാടുകളിൽ ദുരൂഹതയുണ്ട്. മന്ത്രി ചെയതത് നിയമ വിരുദ്ധ പ്രവർത്തനമെന്നും രേേമശ് ചെന്നിത്തല ആരോപിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീൽ കള്ളം ആവർത്തിക്കുകയാണ്. തലയിൽ മുണ്ടിട്ടാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. ജലീൽ എന്തുകൊണ്ട് ജനങ്ങളോട് കാര്യങ്ങൾ പറയുന്നില്ല? സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇഡി ചോദ്യം ചെയ്യുന്നത്. ഇത് സംസ്ഥാനത്തിനാകെ നാണക്കേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also :ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ; വിശദാംശങ്ങൾ ട്വന്റിഫോറിന്

ഇങ്ങനെ ഒരു മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്? ആരോപണങ്ങളിലെല്ലാം ജലീലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജലീലിനെ മുഖ്യമന്ത്രിക്ക് ഭയമാണോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി കാര്യങ്ങൾ ലഘൂകരിക്കുകയാണ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനോടും ജലീലിനോടും മുഖ്യമന്ത്രിക്ക് രണ്ട് സമീപനമാണ്. എല്ലാത്തിന്റേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Story Highlights Ramesh chennithala, K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top