Advertisement

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 14 മരണം

September 13, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 14 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ ആറിന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ ഏഴിന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ എട്ടിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ഓഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here