Advertisement

യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ

September 13, 2020
Google News 1 minute Read

കൊവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കൊവിഡ് മുക്തി നേടിയാലും ചിലരിൽ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊവിഡാനന്തര മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. യോഗ, പ്രാണയാമം, ധ്യാനം തുടങ്ങിയവ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം ശീലമാക്കണം. ഒരു സ്പൂൺ വീതം ച്യവനപ്രാശം കഴിക്കാനും നിർദേശിച്ചിട്ടുണ്ട്. ആയുഷ് മന്ത്രാലയം നിർദേശിച്ചിട്ടുള്ള മരുന്നുകൾ ഉപയോഗിക്കാം. പുകവലി, ആൽക്കഹോൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആവശ്യത്തിന് ശരീരത്തിന് വിശ്രമം നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

അസുഖം മാറിയതിന് ശേഷവും മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ചൂടുവെളളം ആവശ്യത്തിന് കുടിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Story Highlights Post covid care, Guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here