കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ മഴ മുന്നറിയിപ്പ്

നാളത്തോടെ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സീസണിലെ പത്താമത്തേയും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെയും ന്യൂന മർദം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ടു.
കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽഇന്ന് 13 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കാസർഗോഡ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 12 ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. കടലേറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
Story Highlights – Heavy rains expected in Kerala till Thursday; Rain warning in 13 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here