ലൈഫ് മിഷൻ; ഇ പി ജയരാജന്റെ മകന് എതിരെ ആരോപണവുമായി ബിജെപി

k surendran ep jayrajan

ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ പി ജയരാജന്റെ മകന് എതിരെ ബിജെപി. മന്ത്രിയുടെ മകന് ഇടപാടിൽ ഒരു കോടിയിൽ അധികം കമ്മീഷൻ ലഭിച്ചെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

Read Also : അദാനി ബന്ധം കൺസൾട്ടൻസി മറച്ചുവച്ചുവെന്ന് മന്ത്രി ഇ പി ജയരാജൻ

‘ഒരു കോടി രൂപയാണ് വാങ്ങിയതെന്ന് സ്വപ്‌ന പറയുന്നു. നാലരക്കോടിയെന്ന് പ്രമുഖ മാധ്യമവും. എന്നാൽ അന്വേഷണ ഏജൻസികൾ പറയുന്നത് അതിലൊരു ഭാഗം ഇപി ജയരാജന്റെ മകന് പോയിട്ടുണ്ടെന്നാണ്’ എന്നും കെ സുരേന്ദ്രൻ.

കമറുദ്ദീനെ എന്താണ് അറസ്റ്റ് ചെയ്യാതെന്നും സുരേന്ദ്രൻ ചോദിച്ചു. ആറ് മാസത്തിൽ എങ്ങനെയാണ് കടം വീട്ടുന്നതെന്നും 135 കോടി എങ്ങനെ സമാഹരിക്കുമെന്നാണ് ലീഗ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്തിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതെന്ന് കെ ടി ജലീൽ ജനങ്ങളോടാണ് പറയേണ്ടത്. മന്ത്രി സുതാര്യവും സത്യസന്ധവുമായ നിലപാട് സ്വീകരിക്കണമെന്നാണല്ലോ എന്നും വമ്പൻ സ്രാവുകൾ ഇനിയും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ.

Story Highlights ep jayarajan, life mission, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top