Advertisement

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ഇതുവരെ മടങ്ങിയെത്തിയത് 10,05,211 പേര്‍

September 15, 2020
Google News 1 minute Read
flight

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 62.16 ശതമാനം (6,24,826 പേര്‍) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരില്‍ അന്താരാഷ്ട്ര യാത്രക്കാരാര്‍ 3,80,385 (37.84 ശതമാനം) ആണ്. ആഭ്യന്തര യാത്രക്കാരില്‍ 59.67 ശതമാനം പേരും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നുമാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ആഭ്യന്തര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വന്നിട്ടുള്ളത് കര്‍ണാടകയില്‍ നിന്നുമാണ്. 1,83,034 പേര്‍, തമിഴ്‌നാട്ടില്‍ നിന്നും 1,67,881 പേരും മഹാരാഷ്ട്രയില്‍ നിന്നും 71,690 പേരും വന്നിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതല്‍ വന്നിട്ടുള്ളത് യുഎഇയില്‍ നിന്നാണ്. 1,91,332 പേര്‍. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനം വരും ഇത്. സൗദി അറേബ്യയില്‍ നിന്നും 59,329 പേരും ഖത്തറില്‍ നിന്നും 37,078 പേരും വന്നു.

ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേര്‍ക്കായി 39 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. ഒരു ഘട്ടത്തില്‍, കേരളം പ്രവാസികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നു എന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെയുണ്ട്. അതല്ല, വരാനുള്ള എല്ലാവരെയും സ്വീകരിക്കുകയാണ് നാം ചെയ്തത് എന്ന് തെളിയിക്കുന്ന കണക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 10,05,211 people have returned to the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here