‘പുതിയൊരു മുഹമ്മദ് റാഫിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു’; കോഴിക്കോട്ടുകാരന്റെ സംഗീതത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സംഗീത പ്രേമികളുടെ കൈയ്യടി ഏറ്റുവാങ്ങി സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റാവുകയാണ് കോഴിക്കോട് ചേവാരമ്പലം സ്വദേശി സൗരവ് കിഷനും സൗരവിന്റെ പാട്ടും. മുഹമ്മദ് റഫിയുടെ ശബ്ദ സാദൃശ്യമുള്ള സൗരവിന്റെ പാട്ടിന് ഇപ്പോൾ അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ആനന്ദ് മഹേന്ദ്രയ്ക്ക് പുറമേ നിരവധി പ്രമുഖർ സൗരവിന്റെ പാട്ട് ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്.

ചൈനയിൽ എംബിബിഎസ് വിദ്യാർത്ഥിയാണ് സൗരവ് കിഷൻ. ഒറ്റ ട്വീറ്റ് കൊണ്ടാണ് സൗരവും സൗരവിന്റെ പാട്ടും ഇപ്പോൾ വൈറലായത്. ട്വീറ്റ് പങ്ക് വച്ചത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ്. ‘വർഷങ്ങളായി നമ്മൾ പുതിയൊരു മുഹമ്മദ് റാഫിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ ആ കാത്തിരിപ്പ് അവസാനിച്ചെന്ന് തോന്നുന്നു ‘ . സൗരവ് വീട്ടിലിരുന്ന് പാടിയ മുഹമ്മദ് റാഫിയുടെ ഗാനം പങ്കുവച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധമാണ് ഈ കോഴിക്കോട്ടുകാരന്റെ ആലാപന മികവ്.

റിയാലിറ്റിയി ഷോകളിലും കോഴിക്കോട്ടെ സംഗീത പരിപാടികളിലും സജീവമായിരുന്ന കാലത്താണ് സൗരവിന്റെ ചോട്ടാ റാഫി എന്ന വിളിപ്പേര് കിട്ടിയത്. പിന്നീട് പാടിയതിലേറെയും റാഫിയുടെ പാട്ടുകൾ കൊവിഡിനെ തുടർന്ന് കോഴിക്കോട്ടെ സംഗീത രാവുകൾക്ക് തിരശീല വീണങ്കിലും ചേവരമ്പലത്തെ കൃഷ്ണ നിവാസ് ഇപ്പോഴും സൗരവിന്റെ പാട്ടുകൾകൊണ്ട് സംഗീത സാന്ദ്രമാണ്.

Story Highlights muhammad rafi similarities saurav kishan anand mahendra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top