ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോദിയുടെ താടി മാത്രം; വിമര്‍ശനവുമായി ശശി തരൂര്‍ എംപി

Shashi Tharoor criticizes PM Narendra Modi

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.

‘ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്. ചോദ്യോത്തരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ആറ് വര്‍ഷത്തെ ഔദ്യോഗിക കാലയളവില്‍ മോദി ഇന്ത്യയില്‍ ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ല, മുന്‍കൂട്ടി തയാറാക്കിയ അഭിമുഖങ്ങള്‍ മാത്രമേ നരേന്ദ്ര മോദി നല്‍കാറുള്ളു എന്നും ശശി തരൂര്‍ നേരത്തെ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Story Highlights Shashi Tharoor criticizes PM Narendra Modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top