തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം നയപരമായ തീരുമാനമെന്ന് കേന്ദ്രം

trivandrum airport

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നേരത്തെ ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു.

വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കുന്നത് തങ്ങളുടെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. ഈവാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയത്. തുടർന്ന് കേന്ദ്ര സർക്കാരിനോട് നിലപാട് തേടുകയായിരുന്നു.

Read Also : വിമാനത്താവള സ്വകാര്യവത്കരണം; കേന്ദ്രവ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം എംപി അവകാശ ലംഘന നോട്ടീസ് നല്‍കി

പൊതുജന താത്പര്യം കൂടി പരിഗണിച്ചാണ് വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള തീരുമാനമെടുത്തതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കെഎസ്‌ഐഡിസിക്ക് ലേലത്തിൽ പങ്കെടുക്കുന്ന പ്രത്യേക ഇളവുകളോടെ അനുമതി നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനിയായ കെഎസ്‌ഐഡിസിക്ക് ലേലത്തിൽ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

രണ്ടാമത് എത്തിയ കെഎസ്‌ഐഡിസിയെക്കാൾ വൻ തുകയാണ് ഒന്നാമതുള്ള അദാനി നിർദേശിച്ചത്. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ രണ്ടാമതുള്ള കെഎസ്‌ഐഡിസിക്ക് കരാർ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്റെ ഇളവ്. അൻപത് വർഷത്തേക്കുള്ള പാട്ടമാണെന്നും അതിന് മുൻകൂർ അനുമതി ഉണ്ടായിരുന്നു എന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

Story Highlights trivandrum airport, privatization

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top