Advertisement

അതിർത്തി സംഘർഷങ്ങൾക്കിടെ ചൈനീസ് പിന്തുണയുള്ള ബാങ്കിൽ നിന്ന് 9202 കോടി രൂപ വായ്പയെടുത്ത് ഇന്ത്യ

September 16, 2020
Google News 2 minutes Read
India loans China-backed bank

അതിർത്തിയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ ചൈനീസ് പിന്തുണയുള്ള ബാങ്കുകളിൽ നിന്ന് 9202 കോടി രൂപ വായ്പയെടുത്ത് ഇന്ത്യ. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്നാണ് ഇന്ത്യ രണ്ട് തവണയായി ഈ പണം വായ്പയെടുത്തത്. കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് പാര്‍ലമെൻ്റിൽ വെച്ച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ രണ്ട് കരാറുകളാണ് മെയ്, ജൂൺ മാസങ്ങളിലായി കേന്ദ്രസർക്കാർ ഒപ്പിട്ടത്​. മെയ് എട്ടിന് 3676 കോടി വായ്​പയെടുക്കാനുള്ള ആദ്യ കരാർ ഒപ്പിട്ടു. ഗാൽവാൻ താഴ്‌വരയിൽ പ്രശ്നമുണ്ടായതിനു നാല് ദിവസങ്ങൾക്കു ശേഷം, ജൂൺ 19ന് 5,514 കോടി വായ്​പയെടുക്കാനായി രണ്ടാമതൊരു കരാർ കൂടി ഒപ്പിട്ടു. വായ്പാ തുകകളിൽ 1847 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ബാങ്ക്​ ഇന്ത്യക്ക്​ കൈമാറിയിട്ടുണ്ട്​. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എടുത്ത വായ്പ ആണെന്നാണ് അനുരാഗ് ഠാക്കൂര്‍ വിശദീകരിച്ചത്.

Read Also : അവയവക്കടത്ത് മുതൽ ഭീകരവാദികൾ വരെ; ചൈനയുടെ നിരീക്ഷണത്തിൽ ഇന്ത്യൻ കുറ്റവാളികളും

ഏഷ്യൻ മേഖലയുടെ സാമ്പത്തിക ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് അഥവാ എഐഐബി. ചൈനയിലെ ബീജിംഗ് ആണ് ബാങ്കിൻ്റെ ആസ്ഥാനം. 2016 ജനുവരിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിൻ്റെ തുടക്ക കാലം മുതൽ ഇന്ത്യയും അംഗമാണ്. എന്നാൽ 26.61 ശതമാനം ഓഹരിയുള്ള ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. ഇന്ത്യക്കുള്ളത് 7.6 ശതമാനം ഓഹരിയാണ്.

Story Highlights India took two loans of over Rs 9,000 crore from China-backed bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here