ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരത്തിനാണ് രാജ്യം ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയില്‍. അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. ചൈന ഉഭയകക്ഷി ധാരണകള്‍ ലംഘിച്ചു. ഏത് സാഹചര്യവും നേരിടാന്‍ രാജ്യം തയാറാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ചര്‍ച്ച ഒഴിവാക്കിയതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
ചര്‍ച്ചകള്‍ തുടരുമ്പോഴും അതിര്‍ത്തിയില്‍ ചൈന പ്രകോപനമുണ്ടാക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംഘര്‍ഷത്തിന് ഉത്തരവാദി ചൈനയാണ്. അവര്‍ നിയന്ത്രണരേഖ അംഗീകരിക്കുന്നില്ല. ഏപ്രില്‍ മുതല്‍ സൈനിക സന്നാഹം വര്‍ധിപ്പിക്കുകയാണ്. അതിര്‍ത്തിയിലെ ഏത് നീക്കവും ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കും. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍, പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ല. രാജ്യം സൈന്യത്തിനൊപ്പമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ചര്‍ച്ച ഒഴിവാക്കിയത് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ഭയന്നാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രസംഗത്തില്‍ കൂടുതലും പ്രധാനമന്ത്രിയെ പുകഴ്ത്താനാണ് രാജ്‌നാഥ് സിംഗ് സമയം ചെലവഴിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, സൗത്ത് പാന്‍ഗോങ് സോ മേഖലയില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights – border dispute; working for a peaceful solution; defense minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here