കലാലയത്തിലെ പെങ്ങൾ

..

കതിരേഷ് പാലക്കാട്/ കവിത

പാലക്കാട് കൃഷ്ണ കോച്ച് ബിൽഡേഴ്‌സിൽ മാനേജർ ആയി ജോലി നോക്കുകയാണ് ലേഖകൻ

പൊള്ളുന്ന
ജീവനിലൊരു
വേനൽമഴയുടെ
കുളിര്

എന്റെ
കലാലയ
സോദരീ…

എത്ര
വസന്തങ്ങളാണ്
ഇന്ന് നമ്മൾ
അയവിറക്കിയത്

എത്ര
മധുരമായാണ്
മഴവിൽ
നിറങ്ങളിൽ
ഓർമ്മകൾ
പെയ്‌തൊഴിഞ്ഞത്

ഒരു
കാലത്തിന്റെ
ഇടനാഴിയിൽ
എത്ര
വിശേഷങ്ങളാണ്
നമ്മൾ
പറയാൻ
മറന്നിരിക്കുന്നത്

കൂട്ടിനും
കരുതലിനും
കൂടെ
പിറക്കണമെന്നില്ലല്ലോ

ഇണക്കത്തിനും
പിണക്കത്തിനും
പ്രണയവും വേണ്ടല്ലോ

ഒരു ഉദരമല്ല
നമ്മെ ഈറ്റത്
ഒരു മുറ്റത്തിലല്ല
നമ്മൾ കളിച്ചത്

എങ്കിലും,

നീയെന്നോ
എന്റെ
കൂടെപ്പിറ-
പ്പായിരിക്കുന്നു

നമ്മുടെ
നിർജീവ നാളിലും
ഓർമ്മകൾ
തളിരിട്ടിരുന്നു ,

അവിടെയെവിടെയോ
പച്ചപ്പുൽനാമ്പിൽ
ഹിമകണം ചുംബിച്ചു,
വെളിച്ചമായ് കലാലയവും
അതിലൊരു നിഴലായ്
നമ്മളും

വിജന
വീഥികളിൽ
ഓർമ്മയിലെങ്കിലും
നമ്മൾ
പരസ്പരം
മറയാതിരിക്കട്ടെ

മറന്നു
തുടങ്ങുമ്പോൾ
വീണ്ടും
കണ്ടുമുട്ടി
ഓർമ്മകൾ
പുതുക്കാൻ നമുക്കാവട്ടെ!

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, Kalalayathile pengal. Poem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top