ഗ്ലാസുകൾ വാദ്യോപകരണമാക്കി നിലയ്ക്കാത്ത സംഗീതവുമായി കുഞ്ഞഹമ്മദ്…

ഒരുകാലത്ത് മലബാറിലെ മാപ്പിള കല്യാണ വീടുകളിലെ സ്ഥിരസാന്നിധ്യമായിരുന്ന ചായക്കാരൻ കുഞ്ഞമ്മദ്ക്കാ. രണ്ട് ഗ്ലാസുകൾ വാദ്യോപകരണമാക്കി മനോഹരമായി പാടുകയാണ് ഈ അറുപത്തിയെട്ടാം വയസിൽ കുഞ്ഞമദ്. ചായക്കച്ചവടം ഇപ്പോഴില്ലെങ്കിലും പാട്ട് കൂടെ തന്നെയുണ്ട്.

1960കളിൽ ചായക്കടക്കാരനായിരുന്നു കുഞ്ഞമ്മദ്. മലബാറിലെ വീടുകളിൽ കല്യാണ തലേന്നത്തേ ചടങ്ങിൽ ചായയും പാട്ടുമായി തുടങ്ങിയതാണ്. പിന്നെ പനമരം മുതൽ വിദേശ രാജ്യങ്ങൾ വരെ നീണ്ടു ആ യാത്ര. ആവതുളള കാലം അബുദാബിയിലും ഷാർജയിലും കേരളത്തിലെ പല ജില്ലകളിലും പരിപാടികളുമായി കുഞ്ഞമ്മദ്ക്കാ ഓടി നടന്നു. ഇപ്പോൾ ശാരീരിക അവശതകളുണ്ട്. അതുകൊണ്ട് ചായയും ഗാനമേളയുമൊന്നുമില്ല. പക്ഷേ ഉറവവറ്റാത്ത പാട്ടുണ്ട്..അതിങ്ങനെ നിർത്താതെ പെയ്യും…

Story Highlights Kunhammed with music

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top