‘നെറ്റ്‌വർക്ക് പരിധിക്ക് പുറത്ത്’ ഇപ്പോഴും ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ വിദ്യാർത്ഥികൾ

online class missing

നെറ്റ്‌വർക്ക് പരിധിക്ക് പുറത്തായതോടെ ഓൺലൈൻ പഠനം ലഭ്യമാകാതെ ഒരുകൂട്ടം വിദ്യാർത്ഥികൾ. മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുരിക്കലമ്പാട് പ്രദേശത്തെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ. ഈ കുട്ടികള്‍ ക്ലാസുകൾ കേൾക്കാൻ ഉയരമുളള സ്ഥലങ്ങൾ തേടി പോകേണ്ട ഗതികേടിലാണ്.

കൊവിഡിനെ തുടർന്ന് പഠനം ഓൺലൈനിലേക്ക് മാറിയതോടെയാണ് ഇവർ ദുരിതത്തിലായത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ ഉയർന്ന സ്ഥലങ്ങളിലെ റബർത്തോട്ടങ്ങളിലും വീടിന്റെ മുകളിലും പോകണം. എന്നാൽ പോലും ക്ലാസുകളിൽ പങ്കെടുക്കുന്നത് വലിയ വെല്ലുവിളിയാണ്.

Read Also : വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി 350 സ്മാർട്ട് ടെലിവിഷനുകൾ നൽകി രാഹുൽ ഗാന്ധി

270 കുടുംബങ്ങളിലെ കുട്ടികളാണ് നെറ്റ്‌വർക്കിന്റെ പുറത്ത് നിൽക്കേണ്ടി വരുന്നത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ദാതാക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അപകടങ്ങൾ ഉണ്ടായാലും അടിയന്തര ആവശ്യങ്ങൾക്ക് പോലും നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഇവിടത്തുകാർക്ക് പലപ്പോഴും ആരെയും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്.

Story Highlights student missing online classes due to no network coverage area

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top