പത്തനംതിട്ടയിൽ കൊവിഡ് മരണം

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവല്ല നെടുമ്പ്രം സ്വദേശി പി ടി സുരേഷ് കുമാറാണ് മരിച്ചത്. 56 വയസായിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 12 കൊവിഡ് മരണം
വൃക്കരോഗത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ കനത്ത ആശങ്കയിലാണ് ജില്ല. 949 പേരാണ് നിലവിൽ പത്തനംതിട്ടയിൽ രോഗികളായുള്ളത്. ഇതിൽ 24 പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്.
Story Highlights – pathanamthitta covid death
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News