Advertisement

അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി

September 17, 2020
Google News 1 minute Read
anil ambani

അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്.

Read Also : അനിൽ അംബാനി 5500 കോടി ചൈനീസ് ബാങ്കുകൾക്ക് നൽകണമെന്ന് ബ്രിട്ടനിലെ കോടതി

അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം കൊടുത്തു. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി. കഴിഞ്ഞ മാസമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽ നിന്ന് 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ.

2016ൽ ആർകോം, റിലയൻസ് ഇൻഫ്രടെല്‍ എന്നിവക്കാണ് വായ്പകൾ അനുവദിച്ചത്. ഈ വായ്പകൾക്ക് അനിൽ അംബാനിയാണ് വ്യക്തിഗത ഗ്യാരണ്ടി നൽകിയത്. 1000 കോടിയോ അതിൽ അധികമോ തുകയുടെ വായ്പകൾക്ക് പ്രൊമോട്ടർമാർ വ്യക്തിഗത ഗ്യാരണ്ടി നൽകുന്നതിന് എതിരെ പുതിയ നിയമങ്ങൾ നിലവിലുണ്ട്. അതിനാലാണ് നടപടിയില്‍ ഡൽഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

Story Highlights anil ambani, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here