ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലിക്ക് കൊവിഡ്

David Willey Positive Covid-19

ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വില്ലി തന്നെയാണ് വിവരം അറിയിച്ചത്. താരത്തിനും ഭാര്യക്കും കൊവിഡ് പോസിറ്റീവാണ്. കൗണ്ടി ക്ലബ് യോർക്‌ഷെയറിനായി രണ്ട് മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് വില്ലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താരം ഇപ്പോൾ സ്വയം ഐസൊലേഷനിലാണ്.

Read Also : കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന ഉത്തരവ് സർക്കാർ തിരുത്തി

വില്ലിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മറ്റ് മൂന്ന് താരങ്ങൾ നിരീക്ഷണത്തിലാണ്. ഇവരെ വിരാലിറ്റി ബ്ലാസ്റ്റിൻ്റെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഒഅഴിവാക്കിയതായി യോർക്‌ഷെയർ അറിയിച്ചു. ഈ ട്വീറ്റ് പങ്കുവച്ച് ഡേവിഡ് വില്ലിയും തൻ്റെ അസുഖവിവരം അറിയിച്ചു.

‘സന്ദേശങ്ങൾക്കെല്ലാം നന്ദി. എനിക്കും ഭാര്യക്കും കൊവിഡ് പോസിറ്റീവാണ്. ബാക്കിയുള്ള മത്സരങ്ങൾ നഷ്ടപ്പെടുമെന്നതിൽ നിരാശയുണ്ട്. മറ്റ് മൂന്ന് പേരുമായി സമ്പർക്കം ഉണ്ടായി എന്നത് അതിനെക്കാൾ വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.’- വില്ലി കുറിച്ചു.

Story Highlights England All-Rounder David Willey Tests Positive For Covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top