Advertisement

രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വർഷം ഫെബ്രുവരിയിൽ

September 17, 2020
Google News 2 minutes Read

25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഡിസംബറിൽ നടക്കേണ്ട ചലച്ചിത്ര മേള അടുത്ത വർഷത്തേക്ക് മാറ്റി വച്ചത്.

ഫെബ്രുവരിയിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ചലച്ചിത്ര മേള നടത്തുക. ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ഐഎഫ്എഫ്കെ വെബ്സൈറ്റ് വഴി സമർപ്പിക്കാം.

2019 സെപ്തംബർ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തീകരിച്ച ചിത്രങ്ങൾക്കാണ് പങ്കെടുക്കാൻ അവസരം ഉണ്ടാകുക. എൻട്രികൾ ഒക്ടോബർ 31ന് ഉള്ളിലും പ്രിവ്യൂ മെറ്റീരിയൽ നവംബർ 2ന് മുൻപും അയക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബർ 10ന് പ്രസിദ്ധീകരിക്കും.

https://www.facebook.com/iffklive/posts/4295859190483995

Story Highlights IFFK, Covid protocol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here