എറണാകുളത്ത് 348 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 274 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ 348 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 322 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പശ്ചിമകൊച്ചിയിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ഫോർട്ടുകൊച്ചിയിൽ 30 പേർക്കും മട്ടാഞ്ചേരിൽ 21 പേർക്കും കൊവിഡ് ബാധിച്ചു. രായമംഗത്ത് 15 പേർക്കും തൃപ്പൂണിത്തുറയിൽ 14 പേർക്കും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3410 ആയി. ജില്ലയിൽ 221 പേർ രോഗമുക്തി നേടി.
Read Also : 102 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ
ഇന്ന് ആലപ്പുഴ ജില്ലയിൽ 274 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തു നിന്നും 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 259പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 146 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.
Story Highlights – Ernakulam Alappuzha covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here