കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ ടാക്‌സി കാർ തടഞ്ഞു നിർത്തി തട്ടികൊണ്ടു പോയി. കുറ്റ്യാടി സ്വദേശി സ്വദേശി റിയാസ് എന്ന യാത്രക്കാരനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വച്ചാണ് കാറുകളിൽ പിന്തുടർന്നെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story Highlights The passenger who landed at Karipur was abducted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top