രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 93,337 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,247 പേർ പുതുതായി മരിച്ചതോടെ മരണസംഖ്യ 85,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 79% കടന്നത് ആശ്വാസമായി.

90,000 മുകളിലാണ് കൊവിഡ് കേസെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. അതേസമയം, മരണം കുതിച്ചുയരുകയാണ്. ആകെ മരണസംഖ്യ 85,619 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി. 24 മണിക്കൂറിനിടെ 95,880 പേർ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. രോഗമുക്തി നിരക്ക് 79.29 ശതമാനമായി. മരണ നിരക്ക് 1.6 ശതമാനത്തിൽ തുടരുന്നു.

Read Also :കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയിൽ 21,656 പുതിയ കേസും 405 മരണവും റിപ്പോർട്ട് ചെയ്തു. കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും പ്രതിദിന കേസുകളിൽ കുറവില്ല. ഡൽഹിയിൽ 4127 പുതിയ കേസും 30 മരണവും ഉണ്ടായി. രോഗികളുടെ എണ്ണം വർധിച്ചതിനാൽ ഓക്‌സിജൻ വിതരണവും ലഭ്യതയും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top