തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 892 പേര്‍ക്ക്; 748 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

Thiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 892 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 748 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാലുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് രണ്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൂന്തള്ളൂര്‍ സ്വദേശി ബൈജു(48), ബാലരാമപുരം സ്വദേശി അലിഖാന്‍(58) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് പുതുതായി 2,182 പേര്‍ നിരീക്ഷണത്തിലായി. ഇതോടെ 26,519 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,989 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,910 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,204 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 587 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതുവരെ അയച്ച സാമ്പിളുകളില്‍ 700 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു.

Story Highlights covid Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top