കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ്

customs

യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കസ്റ്റംസ്. കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ് നോട്ടിസ് നൽകി. അനാഥാലയങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്തതിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 30ന് മുൻപ് വിവരങ്ങൾ കൈമാറണം.

Read Also : സർക്കാരിനെതിരെ കസ്റ്റംസ് കേസ്

അതേസമയം കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘം രൂപീകരിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിന് പുറമെയാണ് മറ്റൊരു സംഘം രണ്ട് കേസുകൾ അന്വേഷിക്കുക. ഒരു സൂപ്രണ്ടും രണ്ട് ഇൻസ്‌പെക്ടർമാരും അടങ്ങുന്നതാണ് സംഘം.

ഈ സംഘം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യും. കൂടാതെ കെ ടി ജലീലിനെ ഉൾപ്പെടെ സംഘം ചോദ്യം ചെയ്യും. നിലവിൽ ഏഴ് പേരുടെ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോൺസുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ചതും മതഗ്രന്ഥങ്ങൾ എത്തിച്ചതുമാണ് പുതിയ സംഘം അന്വേഷിക്കുക.

Story Highlights uae consulate, dates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top