ഇംഗ്ലണ്ടിൽ ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 9.5 ലക്ഷം രൂപ പിഴ ഈടാക്കാൻ സർക്കാർ

ഇംഗ്ലണ്ടിൽ ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 9.5 ലക്ഷം രൂപ(10000 പൗണ്ട്/12914 ഡോളർ) ഈടാക്കാൻ സർക്കാർ നിർദേശം. കൊവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ആ വ്യക്തി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. ഇത് പാലിക്കാത്തവരിൽ നിന്ന് 10,000 രൂപ പൗണ്ട് വരെ പിഴയായി ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

സെപ്റ്റംബർ 28 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1000 പൗണ്ട് പിഴയും കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10,000 ആയി ഉയരുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. ക്വാറന്റീനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനൂകൂല്യങ്ങൾക്ക് പുറമേ 500 പൗണ്ട് ആനുകൂല്യം നൽകും.

ബ്രിട്ടണിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്.

Story Highlights england imposed fine of 9.5 lakh vilate quaratine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top