വെള്ളയിൽ ഹാർബറിൽ ബോട്ട് അവശിഷ്ടങ്ങൾ കരയ്ക്കടിഞ്ഞു

കോഴിക്കോട് വെള്ളയിൽ ഹാർബറിൽ ബോട്ടിന്റെ അവശിഷ്ടങ്ങൾ കരയ്ക്കടിഞ്ഞു. കടൽക്ഷോഭത്തിൽ തകർന്ന ബോട്ടാണ് കരയ്ക്കടിഞ്ഞത്. ഏഴ് മണിയോടെയാണ് സംഭവം. ബോട്ടിന്‍റെ മൂന്നിലൊന്ന് ഭാഗങ്ങളാണ് കരയ്ക്കടിഞ്ഞത്.
പുലർച്ചെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ബോട്ട് കണ്ടത്. മത്സ്യത്തൊഴിലാളികൾ കണ്ടപ്പോൾ അകലെയായിരുന്നു ബോട്ട്. ശേഷം കനത്ത മഴയെയും കാറ്റിനെയും തുടർന്ന് തീരത്ത് അടിയുകയായിരുന്നു. വലയും മാറ്റനബന്ധ ഉപകരണങ്ങളുമാണ് കരയ്ക്കടിഞ്ഞ ബോട്ടിൽ ഉണ്ടായിരുന്നത്. എലത്തൂരിൽ നിന്നുള്ള കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights – vellayil harbour, boat parts washed ashore
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.