63 വയസുള്ള കായിക താരത്തിന്റെ ഭക്ഷണം ഇളനീർ മാത്രം

tender coconut

ഭക്ഷണം കഴിക്കുക എന്നത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും വളരെ പ്രധാനമാണ്. ‘ഭക്ഷണം കഴിക്കാൻ മാത്രമാണോ ജീവിത’മെന്ന പരിഹാസം കേൾക്കുന്നവരും നമുക്കിടയിലുണ്ടാകും. എന്നാൽ കൂട്ടത്തിൽ വ്യത്യസ്തനായ ഒരാളുണ്ട് കാസർഗോഡ്.

Read Also : ഇളനീർ പുഡ്ഡിങ് തയ്യാറാക്കാം

23 വർഷം മുൻപാണ് ബാലകൃഷ്ണനെന്ന ബാലേട്ടന് ഇളനീരിനോടുള്ള പ്രണയം തുടങ്ങുന്നത്. അന്ന് മുതൽ കാസർഗോഡ് ചന്തേരയിലെ ഈ 63കാരന്റെ ആഹാരം ഇളനീർ മാത്രമാണ്. ഇളനീരും കുടിച്ച് വീട്ടിൽ ചുമ്മാ ഇരിപ്പല്ല കേട്ടോ. ഇദ്ദേഹം കായികതാരമാണ്. 26 വർഷം മുൻപ് അന്നനാളത്തെ ബാധിച്ച അസുഖമാണ് പിന്നീട് മറ്റു ഭക്ഷണങ്ങൾ ഉപേക്ഷിക്കാൻ കാരണമായത്. എന്നിട്ടും ചുറുചുറുക്കോടെ മൈതാനത്തെത്താൻ ബാലേട്ടൻ മടിച്ചില്ല.

2010ൽ മലേഷ്യയിൽ നടന്ന മാസ്റ്റേഴ്‌സ് മീറ്റിൽ ആദ്യം ഓടിയെത്തിയ 15 പേരിൽ ഒരാളായി. അങ്ങനെ ഇളനീരിന്റെ കരുത്ത് എത്രയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കാലിക്കടവ് മൈതാനത്ത് ബാലേട്ടന് ശിഷ്യൻമാർ ഏറെയുണ്ടായിരുന്നു. സായുധ സേനകളിൽ ശാരീരിക ക്ഷമത തെളിയിക്കാൻ പരിശീലനം തേടി ഇങ്ങോട്ടായിരുന്നു മിക്കവരും എത്താറുള്ളത്. ഇന്ന് നിയന്ത്രണങ്ങൾ കാരണം മകൻ മാത്രമാണ് പരിശീലനത്തിന് കൂടെയുള്ളത്.

Story Highlights tender coconut, food, sports man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top