Advertisement

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 533 പേര്‍ക്ക്; 394 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

September 21, 2020
Google News 1 minute Read
trivandrum covid

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 533 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 394 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

ജില്ലയില്‍ ഇന്ന് നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി സോമശേഖരന്‍(73), തിരുമല സ്വദേശിനി ഭഗീരഥിയമ്മ(82), റസല്‍പുരം സ്വദേശിനി രമണി(65), കരിയ്ക്കകം സ്വദേശി സുരേഷ് ബാബു(57) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്ന് ജില്ലയില്‍ 1,747 പേരെ കൂടി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ 26,587 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,995 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 22,051 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,679 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ഇന്ന് 387 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 703 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു.

Story Highlights covid Thiruvananthapuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here